തിരുവനന്തപുരം:ഇന്ന് കർക്കടക വാവ്… കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി ആചരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് പുലർച്ചെ തുടങ്ങിയ ചടങ്ങുകൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും.
ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായിരുന്നു.ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്












Discussion about this post