മുംബൈ: പെൺകുട്ടിയെ തടഞ്ഞ് നിർത്തി കൈപിടിച്ച് ഐലവ്യു പറഞ്ഞ യുവാവിന് രണ്ട് വർഷത്തെ തടവിന് വിധിച്ച് കോടതി. പ്രത്യേക പോക്‌സോ കോടതിയാണ് ശിഷ വിധിച്ചത്. 19 വയസുള്ളപ്പോഴാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി പ്രതി പ്രണയാഭ്യാർഭത്ഥന നടത്തിയത്. യുവാവിന്റെ പ്രവൃത്തി പെൺകുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുന്നതാണെന്ന് നിരീക്ഷിച്ചാണ് ശിക്ഷ. സംഭവത്തെ കയ്യേറ്റമായി മാത്രമേ കാണാനാവൂ എന്നും ജഡ്ജി അശ്വിനി ലോഖണ്ഡേ വ്യക്തമാക്കി.
2019ലാണ് പെൺകുട്ടിയുടെ അമ്മ യുവാവിനെതിനെ പരാതി നൽകിയത്. കടയിലേയ്ക്ക് പോയ മകൾ കരഞ്ഞുകൊണ്ടാണ് വീട്ടിലേയ്ക്ക് മടങ്ങി വന്നതെന്ന് പരാതിയിൽ പറയുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വച്ച് ഒരാൾ കയ്യിൽ പിടിച്ച് ഐലവ്‌യു എന്ന് പറഞ്ഞെന്ന് മകൾ തന്നോട് പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു.
അംഭവത്തിൽ യുവാവ് കുറ്റസമ്മതം നടത്തി. പെൺകുട്ടിയും താനും പ്രണയത്തിലാണെന്നാണ് യുവാവ് കോടതിയിൽ പറഞ്ഞിരുന്നത്. എന്നാൽ, യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. പെൺകുട്ടിയുടെ കൈപിടിച്ചത് കൊണ്ട് ബലപ്രയോഗം നടന്നതായി തെളിഞ്ഞതായും കോടതി നിരീക്ഷിച്ചു.
Discussion about this post