മനപാഠമാക്കി പരീക്ഷയ്ക്ക് എഴുതുന്നതിൽ ഉപരി ഇന്ന് കുട്ടികൾ പാഠ്യേതര വിഷയങ്ങളിലും അതീവതാത്പര്യം പ്രകടിപ്പിച്ച് പാഠഭാഗങ്ങളെ യഥാക്രമം ജീവിതത്തിലും ഉപയോഗിക്കുന്നു. ഇപ്പോഴിതാ ഒരു ചോദ്യത്തിന് ഒരു കുട്ടി നൽകിയ ഉത്തരം ചർച്ചയാവുകയാണ്. ചോദ്യങ്ങളും അതിന് വിദ്യാർത്ഥികളെഴുതിയ രസകരമായ ഉത്തരം പങ്കുവയ്ക്കുന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത് വന്നത്. രോഹിത് ഹാന്റ് റൈറ്റിംഗ് എന്ന പേജിലാണ് ചോദ്യവും ഉത്തരവും വന്നത്.
റീലീസിലെ ഉത്തരകടലാസിൽ : ‘എന്തുകൊണ്ടാണ് ഗാന്ധിജി ഓരോ നോട്ടിലും ചിരിക്കുന്നത്?’ എന്ന ചോദ്യമായിരുന്നു ഉണ്ടായിരുന്നത്. ‘…കാരണം അദ്ദേഹം കരഞ്ഞാൽ നോട്ട് നനയും’ വിദ്യാർത്ഥിയുടെ ഉത്തരം ഇൻസ്റ്റാഗ്രാമിൽ ഏറെ പേരുടെ ശ്രദ്ധനേടി. വിദ്യാർത്ഥിയുടെ ഉത്തരത്തിന് അദ്ധ്യാപകൻ 10 ൽ 10 മാർക്കും നൽകി. വീഡിയോ ഇതിനകം 55 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്.
എന്നാൽ അക്കൗണ്ടിലെ പല ഉത്തരങ്ങളും കുട്ടികൾ എഴുതാൻ സാധ്യത ഇല്ലാത്തതാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ സോഷ്യൽമീഡിയയിൽ കാഴ്ചക്കരെയും ഫോളോവേഴ്‌സിനെയും സൃഷ്ടിക്കാനുള്ള വ്യാജ ശ്രമം എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്.
Discussion about this post