ജെറുസലേം: ഹമാസ് കമാൻഡറെയും കൂട്ടാളികളെയും വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രായേൽ. വെസ്റ്റ് ബാങ്കിൽ ആയിരുന്നു സംഭവം. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഉച്ചയോടെയായിരുന്നു സംഭവം. വെസ്റ്റ്ബാങ്കിലെ തുൽക്കാമിൽ കാറിൽ പോകുന്നതിനിടെയാണ് ഹമാസ് സംഘത്തിന് മേൽ മിസൈൽ പതിച്ചത്. തുൽക്കാം ബ്രിഗേഡിലെ കമാൻഡർ ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ആക്രമണത്തിൽ നിരവധി ഭീകരർക്ക് പരിക്കുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇസ്രായേൽ സൈന്യത്തെ ആക്രമിക്കുന്നതിനായി വാഹനങ്ങളിൽ പോകുകയായിരുന്നു ഭീകര സംഘം എന്നാണ് വിവരം. ദിവസങ്ങൾക്ക് മുൻപ് ഹമാസിന്റെ ഭീകര നേതാവായ ഇസ്മയിൽ ഹാനിയെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കമാൻഡർ കൊല്ലപ്പെട്ടിരിക്കുന്നത്.
Discussion about this post