നമ്മുടെ അടുക്കളയിൽ പ്രധാനപ്പെട്ട ചേരുവകളിൽ ഒന്നാണല്ലേ ഉപ്പ്. ഉപ്പ് ഇത്തിരി കൂടിയാലും കുറഞ്ഞാലും പ്രശ്‌നമാണ്. എന്നാൽ ഉപ്പില്ലാത്ത ജീവിതം ഓർക്കാൻ കൂടി വയ്യ. നമ്മുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലും വരെ ഉപ്പ് സ്വാധീനം ചെലുത്തുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വരെ ഉപ്പിന് സ്ഥാനമുണ്ടെന്നറിയാമല്ലോ…
ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ,പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്.കടൽ വെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് സാധാരണയായി ഉണ്ടാക്കുന്നത്. അതേസമയം ലോകത്തിന്റെ പല ഭാഗത്തും (പാകിസ്താനിലെ ഖ്യൂറ, യു.എസ്., കരിങ്കടൽ തീരം, ആഫ്രിക്കയിലെ മൊറോക്കൊ, ആസ്ത്രിയ, റൊമാനിയ, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം) അതിന്റെ ഹാലൈറ്റ് എന്ന ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഖനികളുമുണ്ട്. ഇന്ത്യയിൽ രാജസ്ഥാനിൽ ഉപ്പുഖനിയുണ്ട്. ഉപ്പ് 14,000 ത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിൽ ഉത്പാദിപ്പികുന്ന ഉപ്പിന്റെ 40 ശതമാനവും വിവിധ രാസവസ്തുക്കൾ നിർമ്മിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നതത്രേ.
എന്നാൽ ഈ ഉപ്പ് കേടാവുമോ? പ്രത്യേകതരം ധാതുക്കളോ സ്വാദോ ചേർക്കാത്ത ഉപ്പ് കേടാവില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ശുദ്ധമായ ഉപ്പ് അഞ്ച് വർഷത്തേക്ക് യാതൊരുവിധ കേടുപാടും ഇല്ലാതെ ഫ്രഷ് ആയിത്തന്നെ നിലനിൽക്കും. പിങ്ക് ഹിമാലയൻ സാൾട്ട് പോലെ ലവണങ്ങൾ ഉള്ള ഉപ്പിനങ്ങൾ മൂന്നു വർഷം വരെ ഏറ്റവും മികച്ചതായി നിൽക്കും.
ഉപ്പ് കേടാവാതെ സൂക്ഷിക്കുക എന്നത് വളരെ എളുപ്പമുള്ള ജോലിയാണ്. എയർടൈറ്റ് കണ്ടെയ്‌നർ പോലും ആവശ്യമില്ല. ഉപ്പ് സൂക്ഷിക്കുന്നത് ഉണങ്ങിയ പാത്രത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. ഉപ്പിൻറെ ഗുണനിലവാരവും സ്വാദും നിലനിർത്താൻ, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും ചൂടിൽ നിന്നും മാറ്റി, തണുത്ത ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക.
ഇന്ത്യൻ പാചകരീതിയിൽ പ്രചാരമുള്ള ഒരു സൾഫർ ഉപ്പ് ആണ് കാലാ നാമക് അഥവാ കറുത്ത ഉപ്പ്.സോഡിയത്തിന്റെ അളവ് ടേബിൾ സാൾട്ടിനേക്കാൾ കുറവാണ്. ശരീരവണ്ണം, ദഹനക്കേട്, വയറുവേദന, ഓക്കാനം, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഉത്തമ പരിഹാരമാണ് കാരിയുത്ത ഉപ്പ്. പൊട്ടാസ്യം, മഗ്‌നീഷ്യം, കാൽസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
സാധാരണ ഉപ്പിനെ അപേക്ഷിച്ച് ഈ ഉപ്പിലെ സോഡിയത്തിന്റെ അളവ് കുറവും, എന്നാൽ പിങ്ക് ഉപ്പ്, കോഷർ ഉപ്പ് എന്നിവയേക്കാൾ കൂടുതലുമാണ്.
പാകിസ്താനിലെ ഖേവ്ര ഉപ്പ് ഖനിയിൽ നിന്ന് പ്രകൃതിദത്തമായി ലഭിക്കുന്ന ഒരു ഉപ്പാണ് ഹിമാലയൻ പിങ്ക് ഉപ്പ്. ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളിൽ നിന്നാണ് ഇതിന്റെ പിങ്ക് നിറം വരുന്നത്
Discussion about this post