നമ്മുടെ സ്വന്തം പ്രകൃതിദത്തമായ ശീതളപാനീയമാണ് ഇളനീർ. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം , വിറ്റാമിൻ സി,കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ് ഇത്. ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ഇളനീർ ഗർഭിണികൾക്കും കുടിക്കാവുന്ന ഒരു പാനീയമാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും ഉത്തമമാണ്. വളറിളക്കം, ഛർദി, അതിസാരം തുടങ്ങിയ രോഗങ്ങൾ വരുമ്പോൾ ശരീരത്തിന് സംഭവിക്കുന്ന ജലാംശക്കുറവ് നികത്താനും രോഗിക്ക് ക്ഷീണവും തളർച്ചയും മാറിക്കിട്ടാനും ഇളനീര് വളരെ ഉത്തമമാണ്.
ഇളനീർ (കരിക്കിൻ വെള്ളം) പൊതുവെ ആരോഗ്യകരമാണെങ്കിലും, ചിലർക്ക് ദോഷകരമാവാനും സാധ്യതയുണ്ട്. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളവർ, വൃക്ക രോഗങ്ങളുള്ളവർ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർ എന്നിവർ ഇളനീർ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇളനീരിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്
ഇളനീർ ദോഷകരമാകുന്ന സാഹചര്യങ്ങൾ:
വൃക്ക രോഗങ്ങളുള്ളവർ: വൃക്ക രോഗങ്ങളുള്ളവരിൽ പൊട്ടാസ്യം ശരീരത്തിൽ നിന്ന് ശരിയായി പുറന്തള്ളപ്പെടാത്തതിനാൽ, ഇളനീരിൽ കൂടുതലായി അടങ്ങിയ പൊട്ടാസ്യം ദോഷകരമാകും
ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ: ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവർക്കും ഇളനീർ ഒഴിവാക്കുന്നതാണ് നല്ലത്
രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളവർ: ഇത്തരത്തിലുള്ള ആളുകൾക്ക് ഇളനീർ ദോഷകരമാവാനുള്ള സാധ്യതയുണ്ട്.
വ്യായാമത്തിന് ശേഷം കരിക്കിൻ വെള്ളത്തെക്കാൾ ഉത്തമം പച്ചവെള്ളമാണ്. കാരണം കരിക്കിൻ വെള്ളത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ സോഡിയം പച്ചവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് സോഡിയം ശരീരത്തിൽ എത്തിയാൽ മാത്രമേ ക്ഷീണം മാറുകയുള്ളൂ.
കരിക്ക് അടിസ്ഥാനപരമായി ഒരു കുരുവാണ്. ഇത്തരം വസ്തുക്കളോടും മറ്റും അലർജിയുള്ളവർ കരിക്കിൻ വെള്ളം കുടിച്ചാൽ അലർജി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ അലർജിയുള്ളവർ കരിക്കിൻ വെള്ളം കുടിക്കാതിരിക്കുക.
Discussion about this post