മുഖം കഴുകുന്നത് നല്ലതാണ് എന്നാല്‍ ഇതിന്റെ എണ്ണം കൂടുമ്പോഴാണ് അത് പ്രശ്നമുണ്ടാക്കുന്നത്. കാരണം ഒന്നില്‍ കൂടുതല്‍ തവണ മുഖം കഴുകുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അത് നാല്തവണയില്‍ കൂടുതലാവുമ്പോൾ മുഖത്തെ ചര്‍മ്മത്തിന് ഉണ്ടാവുന്ന സോഫ്റ്റ്നസ് കളയുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു.
ചര്‍മ്മം വരണ്ടതാക്കുന്നതിനും ഈ അമിത മുഖം കഴുകല്‍ കാരണമാകുന്നു. അതുകൊണ്ട് ഇത്തരംകാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ചര്‍മസംരക്ഷണത്തിനും കൂടി സഹായിക്കുകയുള്ളൂ. ഏത് ചര്‍മ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അത് ചര്‍മ്മത്തിന്കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന തരത്തിലേക്ക് എത്തരുത് എന്ന കാര്യം ശ്രദ്ധിക്കണം. അല്ലെങ്കില്‍പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
ചര്‍മ്മത്തില്‍ സ്വാഭാവികമായി ഒരു എണ്ണമയം ഉണ്ട്. ഇത് നഷ്‌ടപ്പെടുന്നതിന് പലപ്പോഴും ഈ മുഖംകഴുകല്‍ കാരണമാകുന്നു. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത്ചര്‍മ്മത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. സ്വാഭാവികമായഎണ്ണമയത്തിന് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത്അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.
പലപ്പോഴും കൂടുതല്‍ തവണ മുഖം കഴുകുന്നവരില്‍ മുഖക്കുരുവിനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ചര്‍മ്മവും കൈയ്യുമായുള്ള സംസര്‍ഗ്ഗം കൂടുന്നത് തന്നെ കാരണം. മാത്രമല്ല ചര്‍മ്മത്തിലെസ്വാഭാവിക എണ്ണമയം നഷ്‌ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍വളരെയധികം ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ മുഖക്കുരുവിനുള്ള സാധ്യതവര്‍ദ്ധിപ്പിക്കുന്നു.













Discussion about this post