ന്യൂഡൽഹി: വീടിനുള്ളിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിവച്ചയാൾ അറസ്റ്റിൽ. ഡൽഹിയിലെ രോഹിണിയിൽ താമസിക്കുന്നയാളാണ് അറസ്റ്റിലായത്. വീടിനുള്ളിലെ ചുവരുകളിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രോഹിണിയിലെ അവന്തിക അപ്പാർട്ട്‌മെന്റിൽ സി ബ്ലോക്കിലാണ് ഇയാളുടെ താമസം. കഴിഞ്ഞ ദിവസം ഇവിടെത്തിയ പ്രദേശവാസി ചുവരുകൾ നിറയെ പാകിസ്താനെ സ്തുതിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും എഴുത്തുകളും കാണുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ പോലീസ് ഇയാളുടെ വീട്ടിൽ എത്തി. ചുവരിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ കണ്ടതോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ പാക് ബന്ധം ഉൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.അതേസമയം ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പോലീസ് പറയുന്നുണ്ട്.
Discussion about this post