ധാക്ക: ബംഗ്ലാദേശിൽ പട്ടാള അട്ടിമറി. സർക്കാരിനെതിരായ പ്രക്ഷോഭം കടുത്തതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സൈന്യം അന്ത്യശാസനം നൽകുകയായിരുന്നു. പിന്നാലെ ഭരണം ഏറ്റെടുത്ത ബംഗ്ലാദേശ് സൈനിക മേധാവി സഖാവ് ഉസ് സമാൻ ഇടക്കാല സർക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജിവച്ച ഹസീന തന്റെ സഹോദരിക്കൊപ്പം സൈനിക വിമാനത്തിൽ രാജ്യം വിട്ടു. ഇന്ത്യയിൽ അഭയം തേടിയതായാണ് റിപ്പോർട്ട്.ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ 91 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇരുനൂറിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകർക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവർത്തകർ രംഗത്തുവന്നതാണ് സംഘർഷത്തിൽ കലാശിച്ചത്.
Discussion about this post