ന്യൂയോര്‍ക്ക്: ലോകത്ത് 20 കോടി പെണ്‍കുട്ടികളും സ്ത്രീകളും ലിംഗചര്മ ഛേദനത്തിന് വിധേയരാക്കപ്പെടുന്നതായി യൂണിസെഫ്. ഇതില്‍ 4.4 കോടി പേര് 14 വയസിന് താഴെയുള്ള പെണ്‍കുട്ടികളാണ്. പകുതിയോളം പേര് ഈജിപ്റ്റ്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണുള്ളത്.
പെണ്‍കുട്ടികളുടെ ലിംഗചര്മ ഛേദനത്തിനെതിരായ അന്താരാഷ്ട്ര ദിനത്തോട് അനുബന്ധിച്ചാണ് യൂണിസെഫ് ഇക്കാര്യം വ്യക്തമാക്കിയത്. 2030നുള്ളില്‍ ഈ പ്രാകൃത കൃത്യം പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. സെപ്റ്റംബറില്‍ എല്ലാ യു.എന്‍ അംഗരാജ്യങ്ങളും നയപരിപാടിയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.
ധാരാളം പെണ്‍കുട്ടികള്‍ അഞ്ച് വയസിന് മുന്‍പ് തന്നെ ലിംഗചര്മ ഛേദനത്തിന് വിധേയരാകുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമായാണ് ലിംഗചര്മ ഛേദനത്തെ യൂണിസെഫ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കെനിയ, ഉഗാണ്ട, ഗിനിയ ബിസൗ തുടങ്ങിയ രാജ്യങ്ങള്‍ ലിംഗചര്മ ഛേദനം ക്രിമിനല്‍ കുറ്റമാക്കി കൊണ്ട് നിയമം പാസാക്കിയിരിയ്ക്കുന്നു.
Discussion about this post