ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ. ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത ഹസീന ഹിൻഡൻ വ്യോമതാവളത്തിൽ വിമാനം ഇറങ്ങി. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യയിൽ ഹസീന അഭയം പ്രാപിക്കില്ല. ഇവിടെ നിന്നും ഉടൻ തന്നെ ലണ്ടനിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
സഹോദരിയ്‌ക്കൊപ്പമാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഡൽഹിയിലെ ലജ്പത് നഗറിൽ ഇന്ന് രാത്രി ഇരുവരും തങ്ങുമെന്നാണ് റിപ്പോർട്ട്. നാളെ രാവിലെയായിരിക്കും ലണ്ടനിലേക്കുള്ള ഇവരുടെ യാത്ര.
അതേസമയം ബംഗ്ലാദേശിൽ ഹസനയുടെ രാജിയ്ത്ത് പിന്നാലെയും സംഘർഷം രൂക്ഷമായി തുടരുകയാണ്. ഹസീനയുടെ വസതിയുൾപ്പെടെ അക്രമികൾ കയ്യടക്കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ആണ് ഹസീന രാജ്യത്ത് നിന്നും പലായനം ചെയ്തത്.
Discussion about this post