ധാക്ക; ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിര അക്രമം രൂക്ഷമാകുന്നു. രാജ്യതലസ്ഥാനത്തെ ഒരു ഇന്ത്യൻ സാംസ്‌കാരിക തലസ്ഥാനവും പ്രമുഖ കാളി ക്ഷേത്രം ഉൾപ്പെടെ നാല് പ്രധാന ഹിന്ദുക്ഷേത്രങ്ങളും തകർത്തതായി വിവരം.ധാക്കയിലെ ധൻമോണ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി കൾച്ചറൽ സെന്ററാണ് അക്രമിസംഘം തകർത്തത്. പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച് അക്രമികൾ ഹിന്ദുക്ഷേത്രങ്ങളും ഹിന്ദുവീടുകളും പ്രത്യേകം ലക്ഷമിടുന്നുവെന്നും വിവരമുണ്ട്.രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ നില പരുങ്ങലിലാണെന്നും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു, ഇത് അനിശ്ചിതകാലത്തേക്ക് തുടരുമെന്നാണ് വിവരം. കൂടാതെ, ആശുപത്രികൾ, വെള്ളം, ഗ്യാസ്, വൈദ്യുതി തുടങ്ങിയ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെങ്കിലും ബാങ്കുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിനുള്ളിൽ സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് കരസേനാ മേധാവി ഉറപ്പുനൽകി.
ബംഗ്ലാദേശിൽനിന്ന് രാജ്യംവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിലെത്തി.. ഹസീനയെ മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു. ലണ്ടനാണ് ഹസീനയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബംഗ്ലാദേശ് സൈന്യത്തിന്റെ നിർദേശപ്രകാരമാണ് ഹസീന രാജിവെച്ച് രാജ്യം വിട്ടത്.
Discussion about this post