മുസ്ലിം ബ്രദർഹുഡിന്റെ ചില പ്രമുഖ ഘടകങ്ങളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുമാനത്തിന് മുൻപ് വിശദമായ അന്വേഷണം നടത്താൻ ട്രംപ്, ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഈജിപ്ത്, ലബനൻ, ജോർദാൻ എന്നിവിടങ്ങളിലെ ശാഖകളെ വിദേശ ഭീകര സംഘടനകളായും ആഗോള ഭീകരരായും പട്ടികപ്പെടുത്തണമോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടത്.
സംഘടനയ്‌ക്കെതിരെ സാമ്പത്തിക, യാത്രാ ഉപരോധങ്ങളണ് ലക്ഷ്യം.ഈ വർഷം ആദ്യം, ഗവർണർ ഗ്രെഗ് ആബട്ടിന്റെ നേതൃത്വത്തിൽ ടെക്‌സസ് സംസ്ഥാനം, സംസ്ഥാനതലത്തിൽ നടത്തിയ ഒരു സുപ്രധാന നീക്കത്തിലൂടെ മുസ്ലീം ബ്രദർഹുഡിനെ ഒരു വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.മുസ്ലീം ബ്രദർഹുഡിന് ജോർദാനിലും ഈജിപ്തിലും നിരോധനമുണ്ട്.
1928ൽ ഈജിപ്തിൽ ഇസ്ലാമിക പണ്ഡിതനും ഇമാമും സ്‌കൂൾ അദ്ധ്യാപകനുമായ ഹസ്സൻ അൽ-ബന്നയാണ് മുസ്ലീം ബ്രദർഹുഡ് സ്ഥാപിച്ചത്.ഇസ്ലാമിക സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനമായിട്ടാരംഭിച്ച മുസ് ലിം ബ്രദർഹുഡ് ഖലീഫത്ത്, ശരിയത്ത് നിയമത്താൽ ഭരിക്കപ്പെടുന്ന ഒരു സമൂഹമാണ് വിഭാവനം ചെയ്യുന്നത്. പലപ്പോഴും ഒരു രാഷ്ട്രീയ അല്ലെങ്കിൽ സാമൂഹിക സംഘടനയായി സ്വയം അവതരിപ്പിക്കുന്നുണ്ടെങ്കിലും, ബ്രദർഹുഡിന്റെ പ്രത്യയശാസ്ത്രം മിഡിൽ ഈസ്റ്റിലുടനീളം തീവ്രവാദ അക്രമത്തിന് പ്രചോദനം നൽകുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടുണ്ട്.













Discussion about this post