കൃഷ്ണ കുമാറിന്റെ വീട്ടിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ് . അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. ഇവർക്ക് പറയാനുള്ളത് ദിയയുടെ വിവാഹത്തെക്കുറിച്ചാണ്. ഇപ്പോഴിതാ മകളുടെ വിവാഹത്തെക്കുറിച്ച് സിന്ധു കൃഷ്ണ യൂട്യൂബ് പേജിൽ പറഞ്ഞ കാര്യങ്ങളാണ് വൈറാലാകുന്നത്.
ഓസി (ദിയ) പോവുന്നത് ഓർക്കുമ്പോൾ സങ്കടമുണ്ട് എന്ന് സിന്ധു കൃഷ്ണ . അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷാണ് ദിയയെ വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. കല്യാണം തീരുമാനിച്ചത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയയും അശ്വിനും പങ്കുവയ്ക്കാറുണ്ട്. ദിയയുടെ അമ്മ സിന്ധു കൃഷ്ണയും ഇക്കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്.
രാത്രിയിൽ അവളെ ഇവിടെ മിസ്സ് ചെയ്യും. രാത്രി എത്താൻ ലേറ്റായാൽ വഴക്ക് പറയുന്നതും നേരത്തെ കിടക്കാൻ പറയുന്നതുമെല്ലാം താൻ മിസ്സ് ചെയ്യും . നാല് പെൺകുട്ടികൾ വീട്ടിലുള്ളപ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയല്ലേ .സമയം എത്ര പെട്ടെന്നാണ് കടന്ന് പോവുന്നത.് എല്ലാവരും കുഞ്ഞായിട്ടിരുന്നാൽ മതി എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ടെന്ന് സിന്ധു പറഞ്ഞു. ഇത്രയൊക്കെ പറഞ്ഞതിൽ അശ്വിനെ പുകഴ്ത്താനും സിന്ധു മറന്നില്ല. യാ അതാണെന്റെ മാമിയാർ എന്ന ക്യാപ്ഷനോടെ അശ്വിനും ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post