പുത്തുമല: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാൻ ബാക്കിയുള്ളവരുടെ സംസ്കാര ചടങ്ങുകൾ സർവമത പ്രാർത്ഥനയോടെ പൂർത്തിയാക്കി കേരളം. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. വൈകുന്നേരം ആരംഭിച്ച സംസ്കാര ചടങ്ങുകൾ രാത്രി 12 മണിയോടെ മാത്രമേ അവസാനിച്ചുള്ളൂ
ചടങ്ങുകൾ പൂർത്തിയാക്കാൻ സന്നദ്ധപ്രവർത്തകരും പൂര്ണസജ്ജരായി രംഗത്തുണ്ടായിരുന്നു. ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് അടക്കം ചെയ്തത്.. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും തുടർന്ന് ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് വിട നൽകിയത്
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 402 പേരാണ് മരണപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 226 മരണം മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ.
Discussion about this post