ജക്കാർത്ത: കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നതിനെ ചൊല്ലിയുള്ള സുഹൃത്തുക്കളുടെ തർക്കം നീണ്ടത് കൊലപാതകത്തിൽ. ഇന്തോനേഷ്യയിലെ സുലവേസി പ്രവിശ്യയിൽ ആയിരുന്നു സംഭവം. പ്രദേശവാസിയായ ഖാദിർ മർകുസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ പ്രതിയായ ഡി ആർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. മദ്യപിച്ച് ലെക്കുകെട്ട ഡി ആർ കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് മർകുസിനോട് ചോദിക്കുകയായിരുന്നു. മർകുസ് ഉത്തരം പറഞ്ഞതോടെ ഡി ആർ ഇതേക്കുറിച്ച് മർകുസിനോട് തർക്കിച്ചു. ഇതോടെ തർക്കം രൂക്ഷമാകുകയും സംഭവം കയ്യേറ്റ ശ്രമത്തിൽ എത്തുകയുമായിരുന്നു.
തർക്കം കൂടുതൽ രൂക്ഷമാകുമെന്ന ഘട്ടം എത്തിയതോടെ മർകുസ് സംഭാഷണത്തിൽ നിന്നും പിൻവലിഞ്ഞു. തനിക്ക് ഉത്തരം അറിയില്ലെന്നും പിന്നെ സംസാരിക്കാമെന്നും പറഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ അൽപ്പ സമയത്തിന് ശേഷം ഡിആർ മർകുസിന്റെ വീട്ടിൽ എത്തി വീണ്ടും അയാളുമായി തർക്കിക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ മർകുസിനെ ഡിആർ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തി മർക്കുസിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അൽപ്പ സമയത്തിന് ശേഷം ഇയാൾ മരിക്കുകയായിരുന്നു.
Discussion about this post