ധാക്ക: ബംഗ്ലാദേശിൽ ക്രിക്കറ്റ് താരത്തിന്റെ വീട് അഗ്നിക്കിരയാക്കി കലാപകാരികൾ. മുൻ ക്രിക്കറ്റ് താരം മഷ്‌റഫി ബിൻ മുർത്താസ വീടാണ് അക്രമികൾ ചുട്ട് കരിച്ചത്. അതേസമയം ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെയും രാജ്യത്ത് അക്രമങ്ങൾ തുടരുകയാണ്.
ബംഗ്ലാദേശ് പാർലമെന്റിലെ അംഗം കൂടിയാണ് മുർത്താസ. ഷെയ്ഖ് ഹസീന നേതൃത്വം നൽകുന്ന അവാമി ലീഗിന്റെ നേതാവാണ് അദ്ദേഹം. ഇതേ തുടർന്നാണ് അക്രമികൾ അദ്ദേഹത്തിന്റെ വീടും ആക്രമിച്ചത്. ഖുൻല ഡിവിഷനിലെ നരാലി-2 മണ്ഡലത്തിൽ നിന്നുള്ള എംപിമാണ് മുർത്താസ.
കായിക ജീവിതം അവസാനിപ്പിച്ചതിന് പിന്നാലെ 2018 ലായിരുന്നു മുർത്താസ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 117 ക്രിക്കറ്റ് മത്സരങ്ങളിൽ അദ്ദേഹം ബംഗ്ലാദേശ് ടീമിനെ നയിച്ചിട്ടുണ്ട്. 36 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നായി 2,955 റണ്ണുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
അതേസമയം ബംഗ്ലാദേശിൽ സ്ഥിതി കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ് പ്രക്ഷോഭകാരികൾ അവാമി ലീഗിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു. ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ സുഭാഷ് ചന്ദ്ര ബോസിന്റെ വീടും അക്രമികൾ അടിച്ച് തകർത്തു.
Discussion about this post