ധാക്ക: ബംഗ്ലാദേശിലെ അശാന്തി രൂക്ഷമാക്കാൻ കലാപകാരികൾക്ക് സഹായം നൽകി പാകിസ്താൻ. കലാപങ്ങൾക്ക് നേതൃത്വം നൽകുന്ന ജമാഅത്തെ ഇസ്ലാമിയ്ക്കും ഇതിന്റെ യുവജന സംഘടനയ്ക്കും പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താന്റെ സഹായമാണ് ബംഗ്ലാദേശിലെ അക്രമ സംഭവങ്ങൾക്ക് ആക്കം കൂട്ടിയത് എന്നും റിപ്പോർട്ടുകളിൽ ഉണ്ട്.
ഇസ്ലാമി ഛത്ര ഷിബിർ എന്നാണ് മജാഅമത്തെ ഇസ്ലാമിയുടെ യുവജന സംഘടനയുടെ പേര്. രാജ്യത്തെ എല്ലാ ക്യാമ്പസുകളിലും ഇവർക്ക് സ്വാധീനവും ഉണ്ട്. ഇത്തരത്തിൽ സ്വാധീനം ഉണ്ടാക്കാൻ സംഘടനയെ സഹായിച്ചത് ഐഎസ്‌ഐയുടെ പിന്തുണയാണെന്നാണ് പറയപ്പെടുന്നത്. സംവരണത്തിന്റെ പേരിൽ പ്രതിഷേധത്തിന് തുടക്കം കുറിയ്ക്കാൻ പ്രേരണ ശക്തിയായത് ഐഎസ്‌ഐ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
ധാക്ക, ചിറ്റ്‌ഗോംഗ്, ജഹാംഗിർ, സിൽഹെട്ട്, രാജ്ഷാഹി എന്നീ സർവ്വകലാശാലയാണ് ഇസ്ലാമി ഷത്ര ഷിബിറിന് ശക്തമായ സ്വാധീനം ഉള്ളത്. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഐഎസ്‌ഐയിലെ അംഗങ്ങൾ സംഘടനയിലെ വിദ്യാർത്ഥികൾക്കൊപ്പം പങ്കുചേർന്നിരുന്നു. ഇതോടെയാണ് പ്രതിഷേധങ്ങൾ കലാപങ്ങൾക്ക് വഴിമാറിയത്. ഐഎസ്‌ഐയുടെ അംഗങ്ങൾ മദ്രസകൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
രാജ്യവിരുദ്ധ ശക്തിയായി കണ്ട് കഴിഞ്ഞ ആഴ്ച ജമാഅത്തെ ഇസ്ലാമിയെയും യുവജന സംഘടനയെയും ബംഗ്ലാദേശ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പങ്ക് പുറത്തുവരുന്നത്.
Discussion about this post