അന്നും ഇന്നും മുഖസൗന്ദര്യത്തിനൊപ്പം കേശസൗന്ദര്യവും ആളുകൾക്ക് താത്പര്യമുള്ള വിഷയമാണ്. ഇവ രണ്ടിനും വേണ്ടി എത്ര കാശുമുടക്കാനും ആളുകൾ തയ്യാറാണ്. കാശ് അത്രയധികം ചെലവാക്കാനില്ലാത്തവരാകട്ടെ, കേശസൗന്ദര്യത്തിനായി പൊടിക്കൈകളും പരീക്ഷിക്കും. അത്തരത്തിൽ ഈയിടെയായി ട്രെൻഡിംഗായി കൊണ്ടിരിക്കുന്നതാണ് ബിയർ. കേശസംരക്ഷണത്തിന് ബിയറോ എന്ന് സംശയം വരാമെങ്കിലും സംഗതി സത്യമാണ്. ഇന്ന് പല പ്രമുഖ ബ്രാൻഡുകളും കേശസംരക്ഷണത്തിനായി ബിയറിലെ ഘടകങ്ങൾ തങ്ങളുടെ ഉത്പന്നത്തിൽ ചേർക്കാറുണ്ടത്രേ.
ബിയറിൽ വിറ്റാമിനുകൾ (പ്രത്യേകിച്ച് ബി വിറ്റാമിനുകൾ), ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിക്ക് പല തരത്തിൽ സംഭാവന നൽകും. ബിയറിലെ മാൾട്ടും ഹോപ്‌സും കേടായ മുടി നന്നാക്കാൻ സഹായിക്കുന്ന പ്രോട്ടീനുകളാൽ സമ്പന്നമാണ്. ബിയറിലെ ഘടകങ്ങൾ മുടിയുടെ കട്ടികൂടാനും സഹായിക്കുന്ന. ബിയറിലെ ആൽക്കഹോൾ തലയോട്ടി വൃത്തിയാക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. താരനെ അകറ്റാൻ ആഴ്ചയിലൊരിക്കൽ ബിയർ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്ത് കഴുകിയാൽ മതിയെന്നും പഠനം വ്യക്തമാക്കുന്നു. ബിയറും തേനും ചേർത്ത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും. തേനും ബിയറും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്യുക. ഇത് മുടിയിൽ തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് മൂലം തലയോട്ടിയിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുകയും സമൃദ്ധമായി മുടി വളരുകയും ചെയ്യും.
മുടിയ്ക്ക് മാത്രമല്ല.. മുഖത്തിനും നല്ലതാണേ്രത ബിയർ. വരണ്ട ചർമം ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ബിയർ. പുരാതന ഈജിപ്തുകാർ മരുഭൂമിയിലെ ചൂടു കാരണം ചർമം വരളുന്നതു തടയാൻ ബിയർ കൊണ്ടു കുളിക്കാറുണ്ടായിരുന്നത്രേ..ബിയർ മുഖത്തുപുരട്ടി കഴുകുന്നത് മുഖത്തിന് സ്വാഭാവിക തിളക്കം നൽകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ബിയറിൽ വൈറ്റമിൻ ബി അടങ്ങിയിട്ടുണ്ട്. ഇത് ചർമം മൃദുവാകാൻ സഹായിക്കും. മുഖക്കുരു തടയാനും ബിയർ നല്ലതാണ്. ഫേസ് പായ്ക്കുകളിൽ ഇത് അൽപം ചേർത്തു നോക്കൂ.
എന്നാൽ സ്ഥിരമായി മുഖത്തും മുടിയിലും ബിയർ ഉപയോഗിക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. മിതമായ അളവിൽ കൃത്യമായ ഇടവേളകളിൽ വേണം ബിയർ ഉപയോഗം.
Discussion about this post