മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്നാപ് ഡീല്‍ ബോളിവുഡ് നടന് അമിര്‍ ഖാനെ തങ്ങളുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഒരുങ്ങുന്നു. സ്നാപ് ഡീലിന്റെ ദില്‍ കീ ഡീല്‍ എന്ന പ്രചരണപരിപാടിയുടെ ബ്രാന്റ് അംബാസഡറാണ് അമിര്‍. അമിറുമായുള്ള കരാര്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി പുതുക്കാമായിരുന്നെങ്കിലും വേണ്ടെന്നാണ് തീരുമാനമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അസഹിഷ്ണുതാ പരാമര്‍ശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യ ടൂറിസം പ്രചാരണ പരിപാടിയുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് അമിര്‍ ഖാനെ മാറ്റിയിരുന്നു. കരാര്‍ അവസാനിച്ചെന്നായിരുന്നു വിശദീകരണം.
അമിര്‍ ഖാന്റെ പ്രസ്താവനകള്‍ വിവാദമായതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് ഉപയോക്താക്കള്‍ സ്നാപ് ഡീല്‍ ആപ്പ് അണ് ഇന്‍സ്റ്റാള്‍ ചെയ്യുകയും കമ്പനിക്കെതിരെ തിരിയുകയും ചെയ്തു.
ആപ്പ് വാപ്പസി, ബൂട്ട് ഔട്ട് സ്നാപ് ഡീല്‍ എന്നീ ഹാഷ് ടാഗുകളില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും നിരവധി പോസ്റ്റുകളാണ് സ്നാപ് ഡീലിന് എതിരെ നിറഞ്ഞത്. പ്ലേ സ്റ്റോറില്‍ ഏറ്റവും താഴ്ന്ന റേറ്റിംഗ് ആയ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കുകയും ചെയ്തു. ദശലക്ഷക്കണക്കിന് രൂപ നിക്ഷേപം നടത്തി സ്നാപ് ഡീല്‍ സ്വന്തമാക്കിയ മൊബൈല്‍ ഡൗണ്‍ലോഡുകള്‍ നഷ്ടമാകുന്നത് കമ്പനിക്കുണ്ടാക്കിയത് ചെറിയ നഷ്ടമല്ല.
Discussion about this post