ധാക്ക: ബംഗ്ലാദേശിൽ കമ്യൂണിസ്റ്റ് നേതാവിനെ ക്രൂരമായി കൊലപ്പെടുത്തി പ്രക്ഷോഭകാരികൾ. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിബി) നേതാവും കർഷക തൊഴിലാളി നേതാവും റോയ്ഗഞ്ച് പ്രസ് ക്ലബ് അസിസ്റ്റന്റ് സെക്രട്ടറിയുമായ പ്രദീപ് ഭൗമിക്കിനെയാണ് ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത്. ഇന്നലെ പട്ടാപ്പകലാണ് സിറാജ്ഗഞ്ചിൽ വച്ച് ഇയാളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരെയും ഭരണപക്ഷത്തുണ്ടായിരുന്ന അവാമി പാർട്ടിക്കെതിരെയും കടുത്ത ആക്രമണമാണ് പ്രക്ഷോഭകാരികൾ അഴിച്ചുവിടുന്നത്. ഇസ്‌കോൺ കാളി, ക്ഷേത്രങ്ങൾ ബിഎൻപി-ജമാഅത്ത് വർഗീയവാദികൾ തകർത്തിരുന്നു.പ്രദേശത്തെ ഹിന്ദു വ്യവസായികളുടെ നിരവധി കടകൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
പ്രക്ഷോഭകാരികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷമായ ഹിന്ദുക്കളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങി.പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച് അക്രമികൾ ഹിന്ദുക്ഷേത്രങ്ങളും ഹിന്ദുവീടുകളും പ്രത്യേകം ലക്ഷമിടുന്നുവെന്നും വിവരമുണ്ട്.രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ നില പരുങ്ങലിലാണെന്നും റിപ്പോർട്ടുകളുണ്ട്
Discussion about this post