ന്യൂഡൽഹി; താജ്മഹലിനുള്ളിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. സന്ദർശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികൾ കൊണ്ടുവരുന്നതിനാണ് നിരോധനം.താജ്മഹലിനുള്ളിൽ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവർത്തകർ പിടിയിലായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.താജ്മഹലിന്റെ ചമേലി ഫാർഷ് മുതൽ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് വെള്ളക്കുപ്പികൾ നിരോധിച്ചിരിക്കുന്നത്.
അതേസമയം നടപടിക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ചൂടുകാലത്ത് വെള്ളക്കുപ്പികളില്ലാതെ വിനോദസഞ്ചാരികൾക്ക് താജ്മഹലിലെ കാഴ്ചകൾ കാണാൻ കഴിയില്ലെന്ന് വിമർശകർ പറയുന്നു. കൊടും ചൂടിൽ സന്ദർശകർ തലകറങ്ങി വീഴുന്ന സംഭവങ്ങൾ പോലും ഉണ്ടാകുന്ന സാഹചര്യത്തിൽ വെള്ളക്കുപ്പികൾ വിലക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം വലിയ ബുദ്ദിമുട്ടുകൾ ഉണ്ടാക്കും.
Discussion about this post