കഫേയിൽ നിന്നും യുവാവ് വാങ്ങിയ പേസ്ട്രിയിൽ ജീവനുള്ള പഴുതാര. സോഷ്യൽ മീഡിയയിലൂടെ യുവാവ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. യുകെ സ്വദേശിയായ യുവാവാണ് ദുരനുഭവം നേരിട്ടത്.
ഒരു പ്രമുഖ കഫേയിൽ നിന്നാണ് താൻ പേസ്ട്രി വാങ്ങിയതെന്നും ആകാംഷയോടെ താനത് പൊട്ടിച്ച് നോക്കിയപ്പോൾ അതിനുള്ളിൽ ജീവനുള്ള പഴുതാരയെ ആണ് കണ്ടതെന്നും യുവാവ് പോസ്റ്റിൽ പറയുന്നു. പഴുതാര കിടക്കുന്ന പേസ്ട്രിയുടെ ചിത്രം സഹിതമാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
‘ഇന്ന് രാവിലെ വാങ്ങിയ കിഡ്‌സ് കഫേ നീറോ പേസ്ട്രിയിൽ കുറച്ച് കൂടുതൽ പ്രോട്ടീൻ’ എന്നാണ് പോസ്റ്റിൽ അദ്ദേഹം എഴുതിയിരിക്കുന്നത്. പേസ്ട്രിയിൽ കണ്ട പഴുതാരയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും ആർക്കെങ്കിലും നല്ല വിര മരുന്നിനെ കുറിച്ച് അറിയുമോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.











Discussion about this post