ന്യൂഡൽഹി: ഒളിമ്പിക്‌സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ടിനുണ്ടായ അയോഗ്യത സംബന്ധിച്ച സംഭവത്തിൽ ഇടപെടാൻ ഇടപെടാൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയോട് പ്രധാനമന്ത്രിയുടെ നിർദേശം. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ മോദി ഉഷയോട് ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിന്റെ നേരിട്ടുള്ള വിവരംതേടി പ്രശ്നപരിഹാരത്തിന് എല്ലാവഴികളും തേടാനാണ് ഉഷയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടതെന്നാണ് വിവരം. അയോഗ്യയാക്കിയ സംഭവത്തിൽ ഫോഗട്ടിന് പ്രയോജനകരമാകുമെങ്കിൽ മാത്രം കടുത്ത പ്രതിഷേധം രേഖപ്പെടുത്താനും പ്രധാനമന്ത്രി ഐ.ഒ.എ. പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദ രംഗത്തെത്തിയിരുന്നു. ചാംപ്യൻമാരുടെ ഗണത്തിലെ ചാംപ്യനാണ് താങ്കളെന്ന് പ്രധാനമന്ത്രി കുറിച്ചു. ഓരോ ഇന്ത്യക്കാരനും പ്രചോദനവും അഭിമാനവുമാണ് വിനേഷ് എന്നും മോദി എഴുതി.
Discussion about this post