ചെന്നൈ: സഹപാഠിയായ ആൺകുട്ടിയോട് സംസാരിച്ച പതിനാലുകാരിയെ അക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത പോലീസുകാരനെതിരെ പോക്‌സോ കേസ്, തമിഴ്‌നാട് കോയമ്പത്തൂർ ജില്ലയിലെ കോവിൽപാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സുലൂർ സ്വദേശി രവികുമാറിനെയാണ് (39)പോക്‌സോ കേസ്. ഇയാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ ശനിയാഴ്ച് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും സഹപാഠിയായ ആൺകുട്ടിയും വഴിയിൽ സംസാരിച്ചു നിൽക്കുന്നത് പ്രതി കാണുകയും ഇവരെ ഇയാൾ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ആൺകുട്ടിയെ ഓടിച്ചു വിട്ട ശേഷം ഇനിയും തമ്മിൽ കണ്ടാൽ മാതാപിതാക്കളോട് പറയുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയു ചെയ്തു. അന്ന് വൈകിട്ട് തന്നെ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുകയും സംഭവം പുറത്ത് പറയാതിരിക്കാൻ ഒരു ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പിറ്റേ ദിവസവും വിദ്യാർത്ഥികൾ സംസാരിക്കുന്നത് കണ്ട പ്രതി ഇരുവരുടെയും ചിത്രം പകർത്തുകയും പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. എന്നാൽ പ്രതി ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ പെൺകുട്ടി ഫോണിൽ പകർത്തിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെയും പെൺകുട്ടി പകർത്തിയ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പോക്‌സോ ആക്ട് , ജുവനൈൽ ജസ്റ്റിസ് ആക്ട്, ബി.എൻ.എസ് എന്നിവ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post