ന്യൂഡൽഹി; തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ജാവിലിൻ ത്രോയിൽ മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.പാരീസ് ഒളിമ്പിക്‌സിൽ വെള്ളിമെഡലാണ് നീരജ് നേടിയത്. നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണ്! അവൻ വീണ്ടും തന്റെ മിടുക്ക് കാണിച്ചു. വീണ്ടുമൊരു ഒളിംപിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയതിൽ ഇന്ത്യ ആഹ്ലാദിക്കുന്നു. വെള്ളി നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന എണ്ണമറ്റ അത്‌ലറ്റുകൾക്ക്, അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിന് അദ്ദേഹം തുടർന്നും പ്രചോദനമാവട്ടെയെന്ന് നരേന്ദ്രമോദി കുറിച്ചു.
മത്സരത്തിൽ പാക് താരം അർഷാദ് നദിം സ്വർണവും ഗ്രെനഡയുടെ ആൻഡേഴ്‌സൻ പീറ്റേഴ്സ് വെങ്കലവും സ്വന്തമാക്കി. പാരീസിലെ സ്റ്റേഡ് ദേ ഫ്രാൻസിൽ നടന്ന മത്സരത്തിൽ 89.45 മീറ്റർ ദൂരമെറിഞ്ഞാണ് ഇന്ത്യക്കായി നീരജ് വെള്ളി സ്വന്തമാക്കിയത്.
ആദ്യം ശ്രമം ഫൗളായതോടെ രണ്ടാമത്തെ അവസരത്തിലൂടെയാണ് വെള്ളി മെഡൽ നേടിയ ദൂരമെറിഞ്ഞത് പിന്നീടുള്ള ശ്രമങ്ങളും ഫൗളുകളിൽ കലാശിച്ചു. സമാനമായി ആദ്യം ശ്രമം പാക് താരം അർഷാദ് നദീമിന് ഫൗളായെങ്കിലും. രണ്ടാം അവസരത്തിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിംപിക്‌സ് റെക്കോർഡോടെ താരം സ്വർണം സ്വന്തമാക്കി. അർഷാദിൻറെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്.
Discussion about this post