ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടുത്ത പണിയുമായി വിവരാവകാശ പ്രവർത്തകൻ.
മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിൻ്റെ ഭാര്യയും മറ്റ് നിരവധി സർക്കാർ ഉദ്യോഗസ്ഥരും അനധികൃതമായി ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്നതിനും അനർഹമായ നഷ്ടപരിഹാരം വാങ്ങുന്നതിനുമായി വ്യാജരേഖ ചമച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
മൈസൂരിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയാണ് പൗരാവകാശ സംരക്ഷണ നിയമം, 1955 (പിസിആർ) പ്രകാരം ബെംഗളൂരുവിലെ എംഎൽഎ/എംപി കോടതിയിൽ പരാതി നൽകിയത്.
മൈസൂരിലെ ദേവനൂർ-കേസരെയിൽ 3.16 ഏക്കർ ഭൂമി കൈവശപ്പെടുത്താൻ ഉദ്യോഗസ്ഥരുമായി സഹകരിച്ച് തൻ്റെ സ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് സിദ്ധരാമയ്യയുടെ പേര് അദ്ദേഹം പറഞ്ഞിരിക്കുന്നത് .
Discussion about this post