ന്യൂഡൽഹി : തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് തിരികെപ്പോകുമെന്ന് മകൻ സജീബ് വസീദ് ജോയ് . ബംഗ്ലാദേശിൽ പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെട്ടാൻ കാരണമായത് പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സജീബ് ഈക്കാര്യം പറഞ്ഞത്.
ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തെത്തുടർന്ന് തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടത്. നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള പുതിയ കെയർടേക്കർ സർക്കാർ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുമ്പോൾ അവർ തിരികെ ബംഗ്ലദേശിലേക്ക് എത്തുമെന്നാണ് മകൻ അറിയിച്ചത്.
ഹസീന ബ്രിട്ടനിലോ മറ്റൊവിടെയെങ്കിലുമോ അഭയത്തിനായി ശ്രമിക്കുന്നു എന്നത് അഭ്യൂഹമാണ്. അമ്മയുടെ വിസ യുഎസ് റദ്ദാക്കിയതെന്നത് അസത്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യയിൽ അമ്മയ്ക്ക് സംരക്ഷണം നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന് സജീബ് നന്ദി അറിയിക്കുകയും ചെയ്തു.
Discussion about this post