ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിലേയ്ക്ക് എത്തിയ ഷെയ്ഖ് ഹസീനയ്ക്ക് അഭയം കൊടുത്തതിൽ പോർവിളിയുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. ഷെയ്ഖ് ഹസീനയെ ഇന്ത്യയിലേയ്ക്ക് സ്വീകരിച്ചത് മുതൽ തന്നെ അമാമി ലീഗിന്റെ എതിരാളികൾ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ ശത്രുവിനെ സഹായിച്ചാൽ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന നേരിട്ടുള്ള വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഖാലിദ സിയയുടെ പാർട്ടി നേതാക്കൾ.
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള പരസ്പര സഹകരണത്തെ ബിഎൻപി പിന്തുണയ്ക്കുന്നുവെന്ന് പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഗയേശ്വർ റോയ് പറഞ്ഞു. എന്നാൽ, ഞങ്ങളുടെ
ശത്രുവിനെ സഹായിക്കാനാണ് തീരുമാനമെങ്കിൽ ഈ പരസ്പര സഹകരണത്തെക്കുറിച്ച് ചിന്തിക്കാൻ ബുദ്ധിമുട്ടാണെന്നും ഗയേശ്വർ റോയ് കൂട്ടിച്ചേർത്തു.
‘ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ, ഒരു പാർട്ടിയെ പിന്തുണയ്ക്കണോ അതോ ഒരു രാജ്യത്തെ പിന്തുണയ്ക്കണോ എന്ന് ഇന്ത്യ ചിന്തിക്കൂ..’ ഗയേശ്വർ റോയ് വ്യക്തമാക്കി.
Discussion about this post