യാത്രകൾ ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ, പണച്ചിലവിന്റെ കാര്യമോർക്കുമ്പോൾ പലരും പല യാത്രകളും ഒഴിവാക്കുകയാണ് പതിവ്. എന്നാൽ, കുറഞ്ഞ ചിലവിൽ ലോകം ചുറ്റാനുള്ള ഐഡിയയുമായി എത്തിയിരിക്കുകയാണ് ന്യൂസിലാൻഡിൽ നിന്നുള്ള കരേൻ എന്ന യുവതി.
എങ്ങനെയാണ് ഇവർ ലോകം ചുറ്റുന്നതെന്നല്ലേ.. സ്വന്തമായി ഒരു കാരവാൻ വാങ്ങി താമസവും യാത്രയുമൊക്കെ അതിൽ തന്നെയാക്കി മാറ്റിക്കൊണ്ടാണ് യുവതി യാത്രകൾ ആഘോഷമാക്കിയിരിക്കുന്നത്. കരേൻ ഒരു ഗ്രാഫിക് ഡിസൈനർ കൂടിയാണ്. ഈ ഐഡിയ പരീക്ഷിച്ചതോട് കൂടി യാത്രകൾ ഏറെ ഇഷ്ടമുള്ള തനിക്ക് വളരെ കുറഞ്ഞ ചിലവിൽ ഏത് സ്ഥലത്തും പോകാൻ കഴിയുന്നുണ്ടെന്നാണ് പറയുന്നത്. യാത്രകളിൽ ധാരാളം പണം ലാഭിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് കരേൻ പറയുന്നു.
സ്വന്തമായി ഒരു കാരവാൻ വാങ്ങിയ ശേഷം അതിനെ ഒരു വീട് പോലെയാക്കി മാറ്റി. ഒരാൾക്ക് നിൽക്കാൻ ആവശ്യമായ രീതിയിലഒള്ള എല്ലാ സൗകര്യങ്ങളും അതിൽ ഒരുക്കി. താൻ ജോലി ചെയ്യുന്നതും അതിൽ ഇരുന്നു തന്നെയാണ്. ജോലി കഴിഞ്ഞുള്ള സമയത്ത് യാത്ര തുടരും. അവധി ദിവസങ്ങളിൽ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊക്കെ പോകും. മുഴുവൻ സമയവും അപ്പോൾ യാത്രയിൽ തന്നെയായിരിക്കും.
ഇപ്പോൾ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേയ്ക്കും യാത്ര ചെയ്തു കഴിഞ്ഞു. യാത്ര ഒരിക്കലും ജോലിയ്ക്ക് തടസമാകാറില്ല. കാരവാന്റെ മുകളിൽ സോളാർ പാനലും സ്ഥാപിച്ചിട്ടുണ്ടെന്നും അവർ കരേൻ പറയുന്നു.
ഇന്റർനെറ്റ് മോഡം, വാഹനത്തിന്റെ ഇൻഷൂറൻസ്, ഇന്ധനത്തുക എന്നിങ്ങനെയുള്ള ചിലവുകളെല്ലാം വരാറുണ്ട്. എന്നാൽ, വീടിന്റെ വാടകയും മറ്റ് ചിലവുകളും താരതമ്യപ്പെടുത്തുമ്പോൾ ഈ ചിലവ് കുറവാണെന്ന് കരേൻ കൂട്ടിച്ചേർത്തു.
Discussion about this post