ബീജിംഗ്;ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാർച്ച് 6 എ ദൗത്യം പരാജയം. ലോ എർത്ത് ഓർബിറ്റിൽവച്ച് റോക്കറ്റ് തകർന്ന് തരിപ്പണമായി. 18 ഉപഗ്രഹങ്ങളെ വഹിച്ച് പോയ റോക്കറ്റിന്റെ തകർച്ച ഭാരമണപഥത്തിൽ മറ്റ് രാജ്യങ്ങൾ വിക്ഷേപിച്ച ഉപഗ്രഹങ്ങൾക്ക് ഭീഷണിയാവുന്നുണ്ട്. റോക്കറ്റിന്റെ ഭാഗങ്ങൾ ഉപഗ്രഹങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുമോയെന്നാണ് ആശങ്ക. ഇതിനെ സംബന്ധിച്ച് രാജ്യം പ്രതികരിച്ചിട്ടില്ല.
ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിച്ചതിന് ശേഷമാണ് ഭൗമോപരിതലത്തിന് മുകളിൽ 810 കിമീ ഉയരത്തിൽ വെച്ച് റോക്കറ്റ് തകർന്നതെന്നാണ് വിവരം. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.2024 ഓഗസ്റ്റ് ആറിനാണ് 18 ‘ജി60’ ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിൽ വിന്യസിക്കുന്നതിനായി ലോങ്മാർച്ച് 6എ വിക്ഷേപിച്ചത്. ഇത്തരത്തിൽ 14000 ഉപഗ്രഹങ്ങൾ അടങ്ങുന്ന ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനാണ് ചൈനയുടെ പദ്ധതി
ഈ വർഷം ആറ് വിക്ഷേപണങ്ങൾ നടത്താനാണ് ചൈന ലക്ഷ്യമിടുന്നത്. 2024 അവസാനത്തോടെ 108 ഉപഗ്രഹങ്ങൾ ചൈനയ്ക്ക് ഭ്രമണപഥത്തിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. പൂർണമായും ചൈനയിൽ തന്നെയാണ് ഉപഗ്രഹങ്ങളുടെ നിർമാണം. ഷാങ്ഹായിലെ സോങ്ചിയാങ് ജില്ലയിലുള്ള നിർമാണ ശാലയിൽ 2025 ഓടെ 500 ഉപഗ്രഹങ്ങൾ നിർമിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
Discussion about this post