ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള വ്യാപകമായ ആക്രമണത്തിൽ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. ബംഗ്ലാദേശിൽ നടക്കുന്ന ആക്രമണങ്ങൾ കാണുമ്പോൾ ഹൃദയം തകരുന്നുവെന്ന് താരം പ്രതികരിച്ചു. എക്‌സിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങൾക്ക് നേരെയുള്ള അക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ ഞെട്ടിപ്പിക്കുന്നതും നെഞ്ചുലയ്ക്കുന്നതുമാണ്. ആളുകൾ കൊല്ലപ്പെട്ടു, കുടുബങ്ങളെ ഇല്ലാതാക്കി, സ്ത്രീകളെ ചൂഷണം ചെയ്തു, ആരാധനാലയങ്ങൾ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ തടഞ്ഞ്, ജനങ്ങളെ സംരക്ഷിക്കുന്നതിന് പുതിയ സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. പ്രയാസങ്ങൾ നേരിടുന്ന എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകളും പ്രാർത്ഥനകളും’- പ്രീതി സിന്റ എക്‌സിൽ കുറിച്ചു.
‘സേവ് ബംഗ്ലാദേശി ഹിന്ദൂസ്’ എന്ന ടാഗോടെയാണ് താരം കുറിപ്പ് പജ്കുവച്ചിരിക്കുന്നത്. നേരത്തെ നടൻ സോനു സൂദും ബംഗ്ലാദേശിലെ അക്രമ സംഭവങ്ങളെ അപലപിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. ബംഗ്ലാദേശിൽ നിന്നുമുള്ള ഒരു യുവതിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം എക്‌സിൽ കുറിപ്പ് പങ്കുവച്ചത്.
Discussion about this post