മുംബൈ; സന്ദർശകരെല്ലാം ഒരു ദിശയിൽ മാത്രം സഞ്ചരിക്കണമെന്ന വിചിത്ര നിർദ്ദേശവുമായി പാർക്ക് അധികൃതർ. എക്‌സ് ഉപയോക്താവായ അനുഷ്‌കയാണ് ഒരു പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിലെ ഈ വിചിത്ര നിർദേശത്തിന്റെ ചിത്രമുൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
നിർദ്ദേശം അനുസരിച്ച് പാർക്കിൽ എത്തുന്നവർ എല്ലാവരും നടക്കുന്നത് ഒരേ ദിശയിൽ ആയിരിക്കണം. എതിർഘടികാര ദിശയിലെ സഞ്ചാരം അനുവദനീയമല്ല എന്നും പാർക്കിൽ സ്ഥാപിച്ച ബോർഡിൽ പറയുന്നു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഇത്തരം നിർദ്ദേശങ്ങൾ ആദ്യമായല്ലെന്നും സാധാരണ ഗതിയിൽ ജോഗിങ് പാടില്ല എന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ വരെ ഉണ്ടാകാറുണ്ടെന്നും ഒരാൾ പറഞ്ഞു.
Discussion about this post