തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വയനാട് സന്ദർശിച്ചതിനെ തുടർന്ന് പ്രദേശത്തിന്റെ പുനരുദ്ധാരണത്തെ കുറിച്ച് പ്രതീക്ഷ കൈവന്നു എന്ന് തുറന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഇന്ന് രാവിലെ വയനാട് സന്ദർശിച്ച് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ടവരോട് നേരിട്ട് സംസാരിച്ചിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന സാധാരണക്കാരെ അദ്ദേഹം ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. പ്രധാനമന്ത്രിയുടെ ഹൃദയ സ്പർശിയായ ഈ നടപടി വലിയ പ്രശംസയാണ് ഏറ്റു വാങ്ങികൊണ്ടിരിക്കുന്നത്.
അതേസമയം, വയനാട് ദുരിതത്തിലുണ്ടായ നാഷനഷ്ട്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്.
കേരളത്തിനൊപ്പമുണ്ടെന്നും ദുരിതാശ്വാസത്തിന് പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post