ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നഗറിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. കൊക്കർനഗർ പ്രദേശത്തിന്റെ ഉൾപ്രദേശമായ അഹ്ലൻ ഗഗർമണ്ഡു പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
അനന്ത്‌നഗർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെക്കൻ കശ്മീരിലെ കോക്കർനാഗ് വനമേഖലയിൽ തരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ വനത്തിനുള്ളിൽ ഒളിച്ചിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെ മുതൽ പ്രദേശത്ത് സുരക്ഷാ സേനയുടെയും പോലീസിന്റെയും സംയുക്ത ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
Discussion about this post