പാരീസ്: അയോഗ്യത കല്പിക്കുന്നതിനു മുമ്പ് തന്നെ നേടിയിരുന്നതിനാൽ, തനിക്ക് വെള്ളി മെഡലിന് അര്ഹതയുണ്ട് എന്ന വിനേഷ് ഫോഗാട്ടിന്റെ വാദത്തിന്മേൽ വിധി പറയൽ മാറ്റി വച്ച് കോടതി. വെള്ളി മെഡലിന് അർഹതയുണ്ടോ എന്ന് പരിശോധിക്കുന്ന രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതി നാളെ വൈകിട്ട് ആറുമണിക്കുള്ളില്‍ വിധിപറയും എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.
വിധി പറയുന്നതു നീട്ടിവയ്ക്കാനാണു കോടതി തീരുമാനം. തീരുമാനമെടുക്കാന്‍ ആര്‍ബിട്രേറ്റര്‍ക്ക് സമയം നീട്ടിനല്‍കി കൊണ്ടാണ് കോടതി ഇന്ന് തീരുമാനമെടുത്തത്. മത്സരത്തിന് തൊട്ട് മുമ്പ് 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ ഒളിംപിക്സ് ഗുസ്തി മത്സരത്തിന്റെ ഫൈനലിൽ നിന്നും വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടിരിന്നു.
Discussion about this post