കണ്ണൂർ: ഫ്ലാറ്റിന്റെ വില കുറച്ചു കാണിച്ചതിന്റെ പേരിൽ കാവ്യാ മാധവൻ 4 ലക്ഷം പിഴയൊടുക്കണം എന്ന കണ്ണൂർ രെജിസ്ട്രാറിന്റെ വിധിയിൽ നടപടിയുമായി കോടതി. രജിസ്ട്രാറുടെ കണ്ടെത്തൽ തെറ്റാണെന്നും കാവ്യാ മാധവൻ പിഴയടക്കേണ്ടതില്ലെന്നും കണ്ടെത്തി കോടതി . ഇതിനെ തുടർന്ന് ഫ്ളാറ്റിന്റെ വില രേഖകളിൽ കുറച്ചു കാണിച്ചു എന്നതിന്റെ പേരിൽ നടി കാവ്യ മാധവൻ നാലുലക്ഷം രൂപ അധികം അടക്കണമെന്ന കണ്ണൂർ ജില്ലാ രജിസ്ട്രാറുടെ ഉത്തരവ് കണ്ണൂർ ജില്ലാ കോടതി റദ്ദാക്കി.
മലബാർ ബിൽഡേഴ്സിന്റെ ആയിക്കരയിലെ ഫ്ളാറ്റ് വാങ്ങിയത് 31.83 ലക്ഷം രൂപയ്ക്കാണെന്ന കാവ്യയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 73.22 ലക്ഷം രൂപയ്ക്കാണ് ഇടപാട് നടന്നതെന്നായിരുന്നു രജിസ്ട്രാറുടെ കണ്ടെത്തൽ
Discussion about this post