കണ്ണൂര്‍: സി.പി.എം നേതാവ് കാരായി രാജന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. രാജിക്കത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറി.
കണ്ണൂര്‍ ജില്ലയിലേക്ക പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു, എന്നാല്‍ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് രാജി.
അതേ സമയം കാരായി ചന്ദ്രശേഖരന് തലശ്ശേരി നഗരസഭ ചെയര്മാന് സ്ഥാനത്ത് തുടരും. ഇരുവരും ഫസല്‍ വധക്കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിയ്ക്കുന്നതിന് നിയന്ത്രണമുണ്ട്.
കേസിൽ പ്രതികളായ ഇവർ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധ്യക്ഷരായിരിക്കുന്നതിൽ പാർട്ടിയുടെ ഉള്ളിൽ തന്നെ എതിർപ്പുണ്ടായിരുന്നു.
Discussion about this post