ആപ്പിളിന്റെ പുതിയ ഐഫോണുകൾ പുറത്തിറങ്ങാൻ ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മുൻവർഷത്തെ ട്രെൻഡ് പിന്തുടർന്നാൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് ഫോണുകൾ ആയിരിക്കും ഇത്തവണ പുറത്തിറങ്ങുക. അഞ്ചാമതൊരു മോഡൽ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല.
ഇതിനകം തന്നെ ത്രില്ലടിപ്പിക്കുന്ന ഫീച്ചറുകളാണ് പുറത്തുവന്നിരിക്കുന്നത്. ആപ്പിളിന്റേതായ പ്രഖ്യാപനം അവരുടെ എ.ഐ മാത്രമാണ്. ഇതാദ്യമായാണ് ആപ്പിൾ, എ.ഐ തങ്ങളുടെ മോഡലുകളിലേക്ക് കൊണ്ടുവരുന്നത്.ആപ്പിൾ ഇന്റലിജൻസ് എന്നാണ് അവർ എ.ഐയെ വിളിക്കുന്നത്. ആപ്പിൾ ഇന്റലിജസിനെക്കുറിച്ച് നേരത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ചില സസ്പെൻസുകൾ ഒളിപ്പിച്ചുവെച്ചിരുന്നു. ആ സസ്പെൻസിലേക്ക് കൂടിയാണ് ടെക് ലോകം കാത്തിരിക്കുന്നത്.
പുതിയ സീരീസ് ഇറങ്ങുന്നതിന് മുന്നോടിയായി പഴയ മോഡലുകൾ വൻ വിലക്കുറവിലാണ് ഓൺലൈൻ സ്‌റ്റോറുകളിൽ നിന്ന് വാങ്ങാൻ സാധിക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ഐഫോൺ 15ന് ഗംഭീരനൊരു ഓഫർ വന്നിരിക്കുന്നു. ആപ്പിളിന്റെ ഐഫോൺ 15 വെറും 31,105 രൂപയ്ക്ക് സ്വന്തമാക്കാം എന്നതാണ് ആമസോണിൻറെ വാഗ്ദാനം. പ്രത്യേക എക്സ്‌ചേഞ്ച് ഓഫറിലൂടെയാണിത്. ഇതോടെ ഐഫോൺ 14നേക്കാൾ വിലക്കുറവ് ഐഫോൺ 15ന് ലഭിക്കും. ഐഫോൺ 15ൻറെ 128 ജിബി സ്റ്റോറേജ് ബ്ലൂ വേരിയൻറിന് 79,900 രൂപയാണ് ഇന്ത്യയിലെ യഥാർഥ വില. 11 ശതമാനം ഡിസ്‌കൗണ്ട് വരുമ്പോൾ 70,900 രൂപയായി ഐഫോൺ 15ൻറെ വില കുറയും. നല്ല കണ്ടീഷനിലുള്ള നിങ്ങളുടെ പഴയ ഐഫോൺ 14 എക്സ്‌ചേഞ്ച് ചെയ്താൽ 34650 രൂപയിലേക്ക് ഐഫോൺ 15ൻറെ വില കൂടുതൽ താഴ്ത്താം. ഇതിന് പുറമെ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്, ആമസോൺ പേ ഉപയോക്താക്കൾക്ക് 3545 രൂപയുടെ പ്രത്യേക ഡിസ്‌കൗണ്ട് കൂടിയുണ്ട്. ഇതോടെയാണ് ഐഫോൺ 15 128 ജിബി സ്റ്റോറേജ് ബ്ലൂ വേരിയൻറിൻറെ വില 31,105 രൂപയായി കുറയുന്നത്.
Discussion about this post