ജോധ്പൂർ : ഇന്ത്യയിൽ ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്ന കോൺഗ്രസ് നേതാക്കളുടെ പരാമർശത്തിനെതിരെ കടന്നാക്രമിച്ച് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ഇത് ബംഗ്ലാദേശല്ല, ഇത് ഇന്ത്യയാണ്, മോദിജിയുടെ ഇന്ത്യയാണെന്ന് മറക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. ജോധ്പൂർ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ബംഗ്ലാദേശിന് സമാനമായ ഒരു സാഹചര്യം ഇന്ത്യയിൽ ഉണ്ടാകുമെന്ന് ചിലർ അഭിപ്രായപ്പെടുന്നത് നിർഭാഗ്യകരമാണ്. മുതിർന്ന കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദിന്റെയും മണിശങ്കർ അയ്യരുടെയും പേരെടുത്ത് പറയാതെ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.ബംഗ്ലാദേശിലെ പ്രക്ഷോഭം ഇന്ത്യൻ സർക്കാർ നിരന്തരം നിരീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഇന്ത്യയിലും സംഭവിക്കാം . ബംഗ്ലാദേശിലെ പ്രക്ഷോഭം സാധാരണമാണെന്ന് തോന്നുമെങ്കിലും അത് ഇവിടെയും നടക്കാം എന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിലായിരുന്നു പരാമർശം.
Discussion about this post