ന്യൂഡൽഹി : മൊബൈൽ ഫോൺ ഉപയോക്താക്കളായ സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന നീക്കം ആയിരുന്നു അടുത്തിടെ ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എല്ലാ കമ്പനികളും അവരുടെ താരിഫ് 50 ധികം ഉയർത്തി. എന്നാൽ താരിഫ് ഉയർത്താതെ ഉപയോക്താക്കൾക്ക് വേണ്ടി നിന്നത് ബിഎസ്എൻഎൽ മാത്രമായിരുന്നു. ഇപ്പോഴിതാ അതിശയിപ്പിക്കും വിധത്തിലുള്ള മാറ്റങ്ങളാണ് കമ്പനിയൊരുക്കാൻ പോകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളിൽ 5ജി ട്രയലുകൾ ഉടൻ ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്. ബിഎസ്എൻഎൽ രാജ്യത്ത് 4 ജി 5 ജി സേവനങ്ങൾ ഉടൻ ആരംഭിക്കും. ഇതോടെ ബിഎസ്എൻഎൽ 4 ജിയ്ക്കും 5 ജിയ്ക്കും ആയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമം ആകും. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.ഉടൻ തന്നെ രാജ്യത്ത് ബിഎസ്എൻഎൽ 4 ജി 5 ജി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
5ജി സേവനങ്ങളുടെ പരീക്ഷണങ്ങൾ ആരംഭിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 5 ജി ഡാറ്റയിലൂടെ വീഡിയോ കോൾ ചെയ്യുന്നതായിരുന്നു വീഡിയോ. എന്നാൽ ഇത് ആദ്യം ലഭിക്കുന്നത് ഡൽഹിയിലെ കോണാട്ട് പ്ലേസ്, ജെഎൻയു കാമ്പസ്, ഐഐടി, സഞ്ചാര ഭവൻ, ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ എന്നിവിടങ്ങളിലും ഹൈദരബാദ് ഐഐടിയിലും ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളിലും ആയിരിക്കും എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഫൈബർ ബ്രോഡ്ബാൻഡ് അടിസ്ഥാന പ്ലാനിന്റെ വില ബിഎസ്എൻഎൽ കുറച്ചിരുന്നു. 100 രൂപയാണ് കുറച്ചത്. മൺസൂൺ ഓഫർ എ ന്ന പേരിലാണ് ബിഎൻഎൽഎല്ലിന്റെ പുതിയ പ്ലാൻ. നേരത്തെ ബ്രോഡ്ബാൻഡ് കണക്ഷനുള്ള ഉപഭോക്താക്കൾക്ക് 499 രൂപയായിരുന്നു. അത് ഇപ്പോൾ മൺസൂൺ ഓഫർ പ്രഖ്യാപിച്ചതോടെ 399 രൂപയായി. ഇതിന് പുറമേ പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നവർക്കും ആകർഷകമായ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ആദ്യമായി കണക്ഷൻ എടുക്കുന്നവർക്ക് ആദ്യ ഒരു മാസം സൗജന്യമായി ഇന്റർനെറ്റ് ലഭിക്കും.
Discussion about this post