തിരുവനന്തപുരം: മൊട്ടയടിച്ചവർക്ക് ലോകത്ത് ആദ്യമായി ഒരു സംഘടന ഉണ്ടാക്കി. ഒരു കൂട്ടം ആളുകൾ. ഇതിനോടകം നൂറിലധികം ആളുകൾ അംഗമായ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂരാണ്. ആഗോള മൊട്ടസമ്മേളനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മൊട്ടകൾ. എറണാകുളം മറൈൻ ഡ്രൈവാണ് ഇതിന് വേദിയാകുന്നത്. ആഗോശതലത്തിൽ തന്നെ സംഘടനയിൽ അംഗമാകാൻ തയ്യാറായി നിരവധി പേരാണ് മുന്നോട്ട് വരുന്നത്. പാരമായ ആത്മവിശ്വാസമുളള ഒരാൾക്കുമാത്രമേ മൊട്ടയടിക്കാൻ കഴിയൂ. അങ്ങനെയുള്ള മൊട്ടയെ സമൂഹത്തിൽ ശിരസുയർത്തി നിൽക്കാൻ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
മൊട്ടത്തലയന്മാർക്ക് മാത്രമാണ് സംഘടനയിൽ അംഗത്വമെടുക്കാൻ അവസരമുള്ളത്. അതായത് കഷണ്ടിക്കാർക്ക് പ്രവേശനം ഇല്ലെന്ന് അർത്ഥം. തല സ്ഥിരമായി ഷേവുചെയ്യുന്നവരെ മാത്രമാണ് സംഘടനയിൽ അംഗമാക്കുന്നത്. കഷണ്ടിക്കാരല്ലാതെ തന്നെ ഇങ്ങനെ ചെയ്യുന്നവർ കേരളത്തിൽ തന്നെ ഒത്തിരിയുണ്ടെന്നാണ് സജീഷ് പറയുന്നത്. അപാരമായ ആത്മവിശ്വാസമുളള ഒരാൾക്കുമാത്രമേ മൊട്ടയടിക്കാൻ കഴിയൂ.
സ്ഥിരമായി തല ഷേവുചെയ്യാൻ തയ്യാറാണെങ്കിൽ സ്ത്രീകൾക്കും അംഗങ്ങളാവാം. ഇപ്പോൾ സ്ത്രീകളും ട്രാൻസ്ജെൻഡർമാരും അംഗങ്ങളല്ല. തല ഷേവുചെയ്യണമെങ്കിലും അംഗങ്ങൾക്ക് താടി ആവോളം വളർത്താം. അതിന് ഒരു പ്രശ്‌നവുമില്ല.
Discussion about this post