ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ അശാന്തിക്കിടയിൽ മത’ന്യൂനപക്ഷങ്ങൾക്കും ‘ഹിന്ദു’കൾക്കും എതിരായ ആക്രമണങ്ങളിൽ പ്രതികരിച്ച് ജനപ്രിയ ടിവി താരം ഹിന ഖാൻ. ഈ ഭീകരമായ പ്രവൃത്തികളെ’ അപലപിക്കുകയും ‘ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന വ്യക്തികൾക്ക്’ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു, അവർ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.
ഏത് രാജ്യമോ ജാതിയോ മതമോ എന്തുമാകട്ടെ, നിരപരാധിയായ ഓരോ മരണവും മനുഷ്യത്വത്തിൻ്റെ മരണമാണ്. ഒരു സമൂഹവും ഇത്തരം ഭയാനകമായ പ്രവൃത്തികളിലൂടെ കടന്നുപോകരുത്. തെറ്റ് ആര് ചെയ്താലും തെറ്റാണ് . ഏത് രാജ്യത്തെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടായ സമൂഹത്തിൻ്റെ പ്രതീകമാണ്. അവർ പറഞ്ഞു.
ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന ഓരോ വ്യക്തിക്കും വേണ്ടി എൻ്റെ ഹൃദയം തുളുമ്പുന്നു. കാരണം, എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യത്വമാണ് ഒന്നാമത്. ബംഗ്ലാദേശിലെ ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും സ്വന്തം രാജ്യത്ത് സുരക്ഷിതരായി തുടരാൻ ഞാൻ പ്രാർത്ഥിക്കുന്നു അവർ എഴുതി
Discussion about this post