കൊൽക്കത്ത : പശ്ചിമബംഗാളിൽ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക സമരത്തിൽ ഡോക്ടർമാരുടെ സംഘടനകൾ .ഫേഡറേഷൻ ഓഫ് റെസിഡൻസ് ഡോക്‌ടേഴ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്.
അടിയന്തര ചികിത്സ മാത്രം നൽകും എന്നാണ് ഡോക്ടഴ്‌സ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് ഇടപെടണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
പ്രതി സഞ്ജയ് റോയ്‌ക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നു. ഇയാൾക്കെതിരെ ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതിന്റെ പേരിൽ നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് വിവരം. മുൻപ് നാല് തവണ വിവാഹിതനായ ഇയാളുടെ മൂന്ന് ഭാര്യമാരും സഞ്ജയുടെ ക്രൂരത സഹിക്കാനാവാതെ ഉപേക്ഷിച്ച് പോയവരാണ്. നാലാമത്തെ ഭാര്യ കാൻസർ ബാധിച്ച് മരിച്ചുവെന്നാണ് പറയുന്നത്.
സഞ്ജയ് റോയിയുടെ അമ്മ മാലതി റോയ് തന്റെ മകനെതിരായ ആരോപണങ്ങൾ നിഷേധിച്ചു, പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്ന് അവകാശപ്പെട്ടു.എന്റെ മകൻ നിരപരാധിയാണ്, പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അവൻ കുറ്റം സമ്മതിച്ചത്,’ അവർ പറഞ്ഞു.
വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട വനിതാ ഡോക്ടറടക്കം അഞ്ച് ഡോക്ടർമാർ ഒരുമിച്ചിരുന്നാണ് സെമിനാർഹാളിൽവെച്ച് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്പിക്‌സിൽ ജാവലിൻത്രോ മത്സരം കണ്ടു. പിന്നാലെ മറ്റുള്ളവർ സെമിനാർ ഹാളിൽനിന്ന് മടങ്ങിയപ്പോൾ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടർ ഹാളിൽ തന്നെ തങ്ങി. തുടർന്ന് പഠനത്തിന് ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്.
Discussion about this post