ജോലിഭാരങ്ങൾ കുറച്ച് ദിവസത്തേക്കെങ്കിലും ഇറക്കിവച്ച് കുടുംബത്തോടൊപ്പം ഒരു വിനോദയാത്ര പോകാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ട്. കുടുംബവുമൊത്തുള്ള ഒരു കുഞ്ഞ് യാത്രയിലൂടെ മനസ് ശാന്തമാകും. എന്നാൽ ഇപ്പോൾ ഒരു വിനോദയാത്ര കാരണം കുടുംബത്തെ തന്നെ ഉപേക്ഷിച്ച യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അവധിക്കാലത്ത് ഭാര്യയെയും മകളെയും കൂട്ടി ഇറ്റലിയിലെ വെനീസിലേക്ക് പോകാനാണ് 38 കാരൻ തീരുമാനിച്ചത്. പക്ഷേ വിനോദയാത്രയ്ക്കായി അമ്മായിഅമ്മയും കൂടെ കൂടി.
എന്റെ ഭാര്യയാണ് ഹോട്ടലുകൾ ബുക്ക് ചെയ്തത്. രണ്ട് കിടക്ക മാത്രമുള്ള ഒരു മുറിയാണ് ഞങ്ങൾക്ക് വേണ്ടി അവൾ ബുക്ക് ചെയ്തത്. ഇതാണ് ഒരു വലിയ വഴക്കിന്റെ ആദ്യകാരണമായതെന്ന് യുവാവ് റെഡിറ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. എന്റെ ഭാര്യയുടെ വിലകൂടിയ ഫേസ് വാഷ്, ഷാംപൂ, ലോഷൻ എന്നിവ ഉപയോഗിക്കാൻ അമ്മായിയമ്മ ഇടയ്ക്കിടെ ഞങ്ങളുടെ റൂമിൽ വരും. ഞങ്ങളുടെ കിടക്കയിൽ ഇരിക്കും.അത് എനിക്ക് ഇഷ്ടപ്പെടുന്നില്ലായിരുന്നു. ഞാൻ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണെന്ന് യുവാവ് പറയുന്നു.
ഇതിനും ശേഷമാണ് അമ്മായിയമ്മ എന്റെയും ഭാര്യയുടെയും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്. അത് തനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. തന്റെ ഭാര്യയുടെ സാധനങ്ങൾ ഉപയോഗിക്കരുതെന്ന് അമ്മായിയമ്മയോട് പറഞ്ഞെങ്കിലും അത് അവർ അവളോട് പറഞ്ഞു. തുടർന്ന് ഭാര്യ എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. പിന്നാലെ ഞാൻ തിരിച്ച് വീട്ടിലേക്ക് വരുകയായിരുന്നു. നാട്ടിലെത്തിയ ശേഷം എന്നെ ഭാര്യ വിളിച്ചെങ്കിലും ഞാൻ ഫോൺ എടുത്തില്ല. അവളുടെ കൈയിൽ തിരിച്ച് വരാനും അവിടെ നിൽക്കാനുമുള്ള പണം ഉണ്ടെന്ന് യുവാവ് പോസ്റ്റിൽ കുറിച്ചു.
Discussion about this post