കല്ലാർ നൃത്തത്തവള എന്നറിയപ്പെടുന്ന കല്ലാർ പിലിഗിരിയൻ തവളകളെ റാന്നി വനമേഖലകളിൽ കണ്ടെത്തി. ഗുരുതരമായ വംശനാശ ഭീഷണി നേരിടു്‌നന ഇവയ്ക്ക് ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാരണം, പശ്ചിമഘട്ടത്തിലെ ചെങ്കോട്ട വിടവ് കടന്ന് ഇവയ്ക്ക് കേരളത്തിലെ വടക്കൻ ഭാഗങ്ങളിലേയ്ക്ക് സഞ്ചരിക്കാൻ കഴിയില്ലെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഈ ധാരണയാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.
ഭൂമിശാസ്ത്രപരമായി, പശ്ചിമഘട്ട പർവതത്തിന് ചെങ്കോട്ട, പാലക്കാട്, ഗോവ എന്നിവിടങ്ങളിലുള്ള വിടവ് സഹ്യപർവതങ്ങളിലെ സാധാരണ ജീവികളുടെ സഞ്ചാരത്തെയും പ്രജനനത്തെയും ബാധിക്കുമെന്നായിരുന്നു കരുതിയിരുന്നത്. അതിനാൽ തന്നെ ഈ വിടവുകൾ കടന്ന് ഈ ജീവികൾക്ക് വടക്കൻ പ്രദേശങ്ങളിലേയ്ക്ക് കടക്കാൻ കഴിയില്ലെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, കല്ലാർ നൃത്തത്തവളകളെ റാന്നിയിലെ വനങ്ങളിൽ കണ്ടെത്തിയതോടെ ഈ കണ്ടെത്തൽ തെറ്റാണ് എന്ന് തെളിഞ്ഞിരിക്കകുകയാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ, വംശനാശ ഭീഷണി നേരിടുന്ന അഞ്ചാമത്തെ അനുസാണ് മൈക്രോക്‌സലസ് വിഭാഗത്തിൽ പെടുന്ന കല്ലാർ നൃത്തത്തവളകൾ. 1942ൽ കല്ലാറിൽ നിന്നാണ് ഇവയെ ആദ്യം കണ്ടെത്തിയത്. ടോറന്റ് തവളകൾ എന്നു കൂടി അറിയപ്പെടുന്ന ഈ തവളകൾ, ചെങ്കോട്ട വിടവിന്റെ തെക്ക് ഭാഗത്ത് മാത്രമായി ഒതുങ്ങിക്കൂടിയിരുന്നു.













Discussion about this post