ധാക്ക: സംവരണനിയമത്തിനെതിരെയും അത് വളർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലും എത്തിച്ച ബംഗ്ലാദേശ് പ്രക്ഷോഭം സർവ്വപരിധികളും ലംഘിച്ച് വ്യാപിക്കുകയാണ്. തെരുവുകൾ പ്രക്ഷുഭ്തമാക്കിയും പൊതുമുതൽ നശിപ്പിച്ചും രാജ്യത്ത് ക്രമസമാധാനനില തകരാറിലാക്കിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെയും പ്രക്ഷോഭകാരികൾ തിരിയുന്നുണ്ട്. ഹിന്ദുവീടുകളും ക്ഷേത്രങ്ങളും വ്യാപാരകേന്ദ്രങ്ങളും പ്രത്യേകം ലക്ഷ്യം വച്ചാണ് നിലവിൽ ബംഗ്ലാദേശിലെ അക്രമങ്ങൾ. ഇത് വലിയ ആശങ്കയാണ് ഹിന്ദുസമൂഹത്തിൽ ഉണ്ടാക്കുന്നത്.
അതിനിടെ ബംഗ്ലാദേശിൽ നിന്നുള്ള നിരവധി ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ജൂലൈയിൽ കോടതിവിധിയ്ക്ക് ശേഷം പുനരാരംഭിച്ച പ്രക്ഷോഭത്തിനിടയിലുള്ളതാണീ വീഡിയോ. കൈകളിൽ മുളവടിയും ആയുധങ്ങളുമായി തെരുവ് കയ്യേറിയ പ്രക്ഷോഭകാരികൾക്കിടയിലേക്ക് സ്‌കൂട്ടറിൽ കുപ്പിവെള്ളവുമായി രണ്ട് ബുർഖ ധരിച്ച പെൺകുട്ടികൾ എത്തുകയും വെള്ളം വിതരണം ചെയ്യുന്നതുമാണ് വീഡിയോ.
വീഡിയോ ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നും ധാക്കയിലെ BRAC യൂണിവേഴ്സിറ്റിക്ക് സമീപം ചിത്രീകരിച്ചതാണെന്നും വ്യക്തമാണ്. എന്നാൽ ചില സോഷ്യൽ മീഡിയ പേജുകൾ, ഇത് വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെയിലുള്ള സാധാരണ വീഡിയോ ആണെന്നുള്ള ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post