ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട ചർച്ചകൾ രാജ്യത്ത് കൊഴുക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയേകി മുന്നോട്ട് വന്നത്. അയോഗ്യതയുടെ കാരണം വിനേഷ് ഫോഗട്ടിന്റെ കോച്ചാണെന്ന തരത്തിലുള്ള വിമർശനങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിൽ കോടതി വിധിയ്ക്കായി ഉറ്റുനോക്കുകയാണ് ഇന്ത്യ മുഴുവൻ.
ഇതിനിടെ, തന്റെ ഭാരം വർദ്ധിക്കാനുള്ള കാരണം അന്താരാഷ്ട്ര തർക്കപരിഹാര കോടതിയിൽ വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയതിന്റെ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പ്രാഥമിക റൗണ്ടുകൾക്ക് മുൻപ് നോക്കിയപ്പോൾ വിനേഷിൻേത് അനുവദനീയമായ ഭാരമായിരുന്നു. എന്നാൽ, ചൊവ്വാഴ്ച്ച രാത്രിയോടെ ഭാരം മൂന്ന് കിലോ വർദ്ധിച്ചു. മത്സരത്തിന് മുമ്പുള്ള രാത്രി മുഴുവൻ ഉറങ്ങാതെ വിനേഷ് ഭാരം കുറയ്ക്കാൻ അധ്വാനിച്ചു. ഭാരം കുറയ്ക്കാൻ ജോഗിംഗും സ്‌കിപ്പിംഗും എല്ലാം ചെയ്തു. വിനേഷിന്റെ മുടി മുറിച്ചു. എന്നാൽ, അവസാനവട്ടം ഭാരം നോക്കിയപ്പോഴും 100 ഗ്രാം ഭാരം കൂടുതലായി കാണപ്പട്ടുവെന്നും ഇന്ത്യൻ ടീമിന്റെ ഭാഗം കോടതിയിൽ പറഞ്ഞു.
100 ഗ്രാം ഭാരം എന്നത് നിസാര കാര്യമാണെന്ന് ഇന്ത്യൻ ടീമിന്റെ ഭാഗം കോടതിയിൽ വാദിച്ചു. ശരീരഭാരം കുറയുക എന്നത് അത്‌ലറ്റുകൾക്കിടയിൽ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. വേനൽ കാലത്ത് മനുഷ്യശരീരം വിയർക്കുന്നു. സ്വാഭാവികമായി വെള്ളംനിലർത്താനായി ശരീരത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ് ഇത്. മത്സരങ്ങൾക്ക് ശേഷം അത്‌ലറ്റിന്റെ ആരോഗ്യവും ആർജവവും നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുന്നതും ഭാരം വർദ്ധിക്കാൻ കാരണമാകാമെന്നും വിനേഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
Discussion about this post