നായ്കളെപ്പോലെ പൂച്ചകളും മനുഷ്യന്റെ കൂട്ടുകാരാണ് . പൂച്ചയുടെ സ്വഭാവം നായയുടേതിൽ നിന്നും വിഭിന്നമാണ്. ബുദ്ധിയുള്ള ജീവി എന്ന നിലയിലും പൂച്ചയ്ക്കു പ്രാധാന്യമുണ്ട്.
സാധാരണയായി പൂച്ചകൾ എങ്ങനെയാണ് അവരുടെ സങ്കടങ്ങൾ പ്രകടിപ്പിക്കുക എന്നത് നിങ്ങൾക്ക് അറിയാമോ…. ? ഇപ്പോഴിതാ പൂച്ചകൾ എങ്ങനെയാണ് സങ്കടങ്ങൾ പ്രകടിപ്പിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഓക്ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഒരു ഗവേഷണ സംഘമാണ് പുതിയ കണ്ടുപിടിത്തമായി എത്തിയിരിക്കുന്നത്. ഇതിനായി ഇവർ 412 വളർത്തുമൃഗങ്ങളുടെ ഉടമകളിൽ ഒരു സർവേ നടത്തുകയായിരുന്നു.
പൂച്ചകൾ പതിവിലും കൂടുതൽ തവണ മ്യാവൂ എന്ന ശബ്ദം ഉണ്ടാക്കുകയോ വിശപ്പ് നഷ്ടപ്പെടുകയോ മുൻപത്തേതിനേക്കാൾ കൂടുതലോ കുറവോ ഉറങ്ങുകയും ചെയ്യുന്നതാണ് പൂച്ചകൾ സങ്കടത്തിലാണ് എന്നതിന്റെ പ്രധാന ലക്ഷങ്ങൾ എന്നാണ് ഗവേഷകർ പറയുന്നത്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിങ്ങളുടെ പൂച്ചകളിൽ ശ്രദ്ധിക്കപ്പെട്ടാൽ അതിനർത്ഥം അവർ സങ്കടത്തിലാണ് എന്നതാണ്.
എന്നാൽ പൂച്ചകൾ കൂടുതലായി സങ്കടപ്പെടുന്നത് നായ്ക്കളുടെ മരണത്തിലാണ്. പൂച്ചകൾ സഹജീവികളായ മൃഗങ്ങളുടെയോ , നായ്ക്കളുടെ മരണത്തിൽ പോലും വിലപിക്കുന്നതായാണ് ഗവേഷണങ്ങൾ പറയുന്നത്. പൂച്ചകൾ ആഴത്തിലുള്ള ബന്ധങ്ങൾ നിലനിർത്തുന്നവയാണ് എന്നാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.എന്നിരുന്നാലും, ഈ ഗവേഷണം മൃഗങ്ങളുടെ വൈകാരിക ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു.
Discussion about this post