വലിയ രീതിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് ആളുകളുടെ ബുദ്ധിയെ പരീക്ഷിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. അവ നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നും നിരീക്ഷണപാടവം എത്രത്തോളമുണ്ടെന്നും പരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകളിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്.ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. കണ്ണും ബുദ്ധിയും ഒരുപോലെ പ്രവർത്തിപ്പിക്കുന്ന ഒരു മായക്കാഴ്ചയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. നമ്മുടെ മനസ്സിനെ കബളിപ്പിക്കാനും കാണുന്നത് എല്ലാം യഥാർത്ഥമാണെന്ന് വിശ്വസിപ്പിക്കാനും ഒപ്റ്റിക്കൽ ഇല്ല്യൂഷൻസിന് കഴിയാറുണ്ട്.ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിലേറെയും മറഞ്ഞിരിക്കുന്ന രൂപങ്ങളെയും മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കണ്ടുപിടിക്കാനുള്ളതായിരിക്കും.
ഇന്ന് ഒരു വ്യത്യസ്തമായ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം പരിചയപ്പെട്ടാലോ… നൂറ്റാണ്ടുകളുടെ കഥപറയുന്ന ചിത്രമാണ് പരിചയപ്പെടുത്തുന്നത്.
1888 ഒരു ജർമ്മൻ പോസ്റ്റ് കാർഡിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബ്രിട്ടീഷ് കാർട്ടൂണിസ്റ്റായ വില്യം എലി ഹിൽ ചിത്രത്തിന് ചില മിനുക്കുപണികൾ നടത്തി 1995 ൽ ‘My Wife and My Mother-in-Law.’ (എന്റെ ഭാര്യയും അമ്മായിഅമ്മയും) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഏറെ പ്രത്യേകതകളുള്ള ഈ ചിത്രത്തിൽ രണ്ട് വ്യക്തികളെ ആണ് കാണാൻ സാധിക്കുക.
നിങ്ങൾക്ക് എന്താണ് കാണാൻ സാധിച്ചത്. ഈ ചിത്രത്തിൽ ആദ്യം എന്താണ് കാണുന്നത് എന്നത് നിങ്ങളുടെ പ്രായം അനുസരിച്ചായിരിക്കുമത്രേ. ചില ഗവേഷകരാണ് ഈ ചിത്രത്തിന് അങ്ങനെയും ഒരു മാനം ഉണ്ടെന്ന് കണ്ടെത്തിയത്. എഡ്വിൻ ബോറിൻ എന്ന ലോകപ്രശസ്തനായ മനശാസ്ത്രജ്ഞനാണ് ‘A new ambiguous figure എന്ന പേരിൽ ഇത് ആദ്യമായി പഠനവിധേയമാക്കിയത്.18 നും 68 നും ഇടയിലുള്ള വ്യക്തികളിൽ നടത്തിയ പഠനത്തിൽ ഭൂരിഭാഗം ചെറുപ്പക്കാരും ഒരു യുവതിയുടെ ഒരു വശത്തെ രൂപവും. പ്രായമുള്ളവർ ഒരു പ്രായമുള്ള സ്ത്രീയെയും ആണ് കണ്ടെത്തിയത്. മനസിൽ ചെറുപ്പം സൂക്ഷിക്കുന്നവരും ചെറുപ്പക്കാരിയെ ആണത്രേ കണ്ടത്തിയത്. എന്തൊരു വിചിത്രമായ കാര്യം അല്ലേ….
Discussion about this post